മുസ്ലിം മതമൗലിക വാദികള്‍ക്കെതിരെ പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍; വാദം ഇങ്ങനെ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ ഗാനത്തിനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നായിക പ്രിയ വാര്യര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഗാനം തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന വാദവുമായി ഹൈദരാബാദിലെ ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു.

തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു. തന്‍റെ മൗലികാവകാശം ലംഘിക്കുന്നതാണ് പരാതിയെന്നാണ് പ്രിയയുടെ വാദം.ഗാനം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയെതുടര്‍ന്ന് കേസെടുത്തതിനെതിരെയാണ് പ്രിയ സുപ്രീംകോടതി കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here