സൗദിയില്‍ പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; അന്തിമ നിലപാടുകളുമായി ഭരണകൂടം

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയില്‍ നിന്നും വരുന്ന വാര്‍ത്തകളൊന്നും പ്രവാസികളെ സംബന്ധിച്ച് ഗുണകരമല്ല.
ഗള്‍ഫ് രാജ്യങ്ങള്‍ നിതാഖത്ത് നടപ്പിലാക്കാനൊരുങ്ങുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളാണ് പ്രതിസന്ധിയിലായത്. എണ്ണ വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതും പ്രവാസികളെ ബാധിക്കുന്നതായിത്തീര്‍ന്നു.

സ്വദേശിവല്‍ക്കരണ വിഷയത്തില്‍ സൗദി തൊഴില്‍ മന്ത്രാലയം കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുകയാണ്.
സൗദി അറേബ്യ സ്വദേശിവല്‍ക്കരണത്തിന്റെ അവസാന ഘട്ടം നടപ്പിലാക്കാനൊരുങ്ങുന്നു. 10 മാസങ്ങള്‍ക്ക് ശേഷം 2019 ജനുവരിയില്‍ സ്വദേശിവത്ക്കരണത്തിന്റെ അവസാനഘട്ടം നടപ്പിലാക്കും.

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്പെയര്‍പാട്സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും.

എന്നാല്‍ സ്വദേശികള്‍ക്കായി നിരവധി പദ്ധതികളാണ് സൗദി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനായി നിയമം ഭേദഗതി ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here