സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി; രൂപതയുടെ ഭൂമി കര്‍ദ്ദിനാള്‍ എങ്ങനെ വില്‍ക്കുമെന്ന് കോടതി

സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് ഹൈക്കോടതിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുളള വിവിധ ഹര്‍ജികളിലാണ് അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ അധികാരമുണ്ടെന്നും മൂന്നാമതൊരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കിയത്.

രൂപതയുടെ കീ‍ഴിലുളള ഭൂമി കര്‍ദ്ദിനാളിന് എങ്ങനെ വില്‍ക്കാനാകുമെന്ന് വാക്കാല്‍ ചോദിച്ച കോടതി കേസെടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

എറണാകുളം അങ്കമാലി വിവാദ ഭൂമിയിടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശദീകരണം നല്‍കിയത്.

സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ അവകാശമുണ്ടെന്നും കര്‍ദ്ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. സഭ ഒരു ട്രസ്റ്റല്ലെന്നും സ്വകാര്യ ഭൂമിയാണെന്നും അതിനാല്‍ ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമതൊരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നുമാണ് വാദം.

അതേസമയം രൂപതയുടെ കീ‍ഴിലുളള ഭൂമി കര്‍ദ്ദിനാളിന് എങ്ങനെ വില്‍ക്കാനാകുമെന്ന് കോടതി വാക്കാല്‍ ചോദിച്ചു. സ്വന്തം പേരിലുളള ഭൂമിയാണെങ്കില്‍ വില്‍ക്കാം. അതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കാന്‍ കേസ് പരിഗണിക്കുന്നത് വ്യാ‍ഴാ‍ഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News