മക്കയിലെ പള്ളിക്കകത്ത് പര്‍ദ്ദയിട്ട സ്ത്രീകള്‍ കൂട്ടം കൂടി കളിക്കുന്ന ചിത്രം പ്രചരിക്കുന്നു; യാഥാര്‍ത്ഥ്യമെന്ത്

മദീന: ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലൊന്നാണ് പ്രസിദ്ധമായ മക്ക. അത്യന്തം ഭക്തിയോടെയാണ് ഇവിടെ വിശ്വാസികളെത്തുന്നത്. അത്രമേല്‍ പരിപാവനമായി തന്നെയാണ് മക്കയിലുള്ള പള്ളികളെയും വിശ്വാസികള്‍ കാണുന്നത്.

ചലനങ്ങളില്‍ പോലും വിശ്വാസത്തിന്റെ കണികയുമായാണ് ഭക്തര്‍ മക്കയിലെത്താറുള്ളത്. അത്രമേല്‍ വിശുദ്ധമെന്ന് ഇസ്ലാം മത വിശ്വാസികള്‍ കരുതുന്ന മക്കയിലെ പള്ളിക്കകത്ത് പര്‍ദ്ദയണിഞ്ഞ 4 സ്ത്രീകള്‍ ബോര്‍ഡ് ഗെയിം കളിക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

സ്ത്രീകള്‍ കൂട്ടംകൂടിയിരുന്ന് കളിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലായി പുരുഷന്‍മാര്‍ നടന്ന് നീങ്ങുന്നതും കാണാം. ചിത്രങ്ങള്‍ മക്കയിലെ പള്ളിക്കകത്ത് നിന്നുള്ളത് തന്നെയാണെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഇത്തരത്തില്‍ സ്ത്രീകള്‍ ഗെയിം കളിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കിങ് അബ്ദുള്‍ അസീസ് ഗെയ്റ്റിന് സമീപം വെസ്റ്റേണ്‍ സ്‌ക്വയറിലാണ് ഇവരെ കണ്ടതെന്നാണ് വ്യക്തമാകുന്നത്. അധികൃതര്‍ കളിയവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പര്‍ദ്ദയിട്ട സ്ത്രീകള്‍ അത് അനുസരിച്ചതായും സൗദി ദിനപ്പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. പര്‍ദ്ദിയിട്ട സ്ത്രീകള്‍ ചെയ്തത് വലിയ തെറ്റാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വിശുദ്ധ പള്ളി ആരാധനയ്ക്കുള്ളതാണെന്നും അതിന്റെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്നുമുളള നിലപാട് പങ്കുവയ്ക്കുന്നവരാണ് ഏറിയപങ്കും. അറിയാതെ ചെയ്തുപോയതാകാമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News