സിപി ഐഎം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണം തുടങ്ങി

സി പി ഐ എം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണം തുടങ്ങി. കോട്ടയം ജില്ലയിലെ 14 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ നിന്ന് ദീപശിഖ റാലി ആരംഭിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസ് എന്നിവര്‍ വിവിധയിടങ്ങളില്‍ ദീപശിഖ റാലി ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വളണ്ടിയര്‍മാര്‍ റിലേയായാണ് ദീപശിഖകള്‍ കുറവിലങ്ങാട് എത്തിച്ചത്. അവിടെ നിന്നും കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ ദീപശിഖകള്‍ മൂവാറ്റുപുഴയിലും നാളെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങത്തും എത്തിക്കും.

തുടര്‍ന്ന് സിപിഐഎം സംസ്ഥാന സമ്മേളന സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലായിരിക്കും സമ്മേളന നഗറിലേക്കുള്ള പ്രയാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News