സ്വകാര്യ ബസ് സമരത്തില്‍ വലയുന്നവര്‍ക്ക് ഡിവൈഎഫ്ഐയുടെ ബസിന് കൈകാണിക്കാം; സൗജന്യയാത്ര ലഭിക്കും

സ്വകാര്യ ബസ് സമരത്തില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ സൗജന്യ ബസ് സര്‍വീസ്. കോഴിക്കോട് മുക്കത്താണ് ഡി വൈ എഫ് ഐ ബസ് നിരത്തിലിറക്കിയത്.

ബസ് സമരം ദുരിതത്തിലാക്കിയ ജനങ്ങളെ കോഴിക്കോട് മുക്കം സ്റ്റാന്റില്‍ രാവിലെ വരവേറ്റത് ഡി വൈ എഫ് ഐ ഒരുക്കിയ യാത്രാ ബസ്സുകളാണ്. സ്വകാര്യ ബസ്സുകളുടെ സമരത്തിനിടയില്‍ സ്റ്റാന്റിലെത്തിയവര്‍ക്ക് വലിയ ആശ്വാസം.

യാത്രക്കായി ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. യാത്ര തീര്‍ത്തും സൗജന്യം. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രാവിലെ 8മുതല്‍ 10 വരെയും വൈകിട്ട് 3മുതല്‍ 6 വരെയുമാണ് 2 ടൂറിസ്റ്റ് ബസ്സുകള്‍ നിരത്തിലിറങ്ങുന്നത്. സമരം തീരുന്നത് വരെ സര്‍വീസ് നടത്താനാണ് തീരുമാനം.

സൗജന്യ യാത്രയുടെ ഫ്‌ലാഗ് ഓഫ് സി പി ഐ (എം) തിരുവമ്പാടി ഏരിയ സെക്രട്ടറി ടി വിശ്വനാഥന്‍ നിര്‍വഹിച്ചു. സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടിലാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ഡിവൈഎഫ് ഐ ഒരുക്കിയ യാത്രാ സൗകര്യത്തെ ആശ്രയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News