പി ഡി പി നേതാവ് അബ്ദുള്‍ നാസിര്‍ മഅദ്‌നിയുടെ ആരോഗ്യനില മോശമായി. മദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ ബംഗളുരുവിലുളള അദ്ദേഹത്തെ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാകും പ്രവേശിപ്പിക്കുക. പ്രമേഹബാധിതനായ മഅദ്‌നിക്ക് രോഗം മൂര്‍ഛിക്കുകയായിരുന്നു.
നിലവില്‍ ഇരുകൈകളുടെയും പ്രവര്‍ത്തനക്ഷമതയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here