കുവൈത്തില്‍ നിന്നും പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത

കുവൈത്തില്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് കുവൈറ്റ് ജയില്‍ മോചിപ്പിക്കുമെന്ന് കുവൈറ്റ്‌ അമീര്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി തടവുകാരുടെ മോചനത്തിന് വഴി തെളിയും.

കുവൈറ്റിന്റെ 57 മത് ദേശീയ ദിനാഘോഷങ്ങളുടെയും 27 മത് ലിബറേഷന്‍ ദിനത്തിന്റെയും ഭാഗമായാണു
ജയില്‍ മോചനം. അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടേതാണ് ഉത്തരവ്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപെട്ട് ജയിലുകളില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ തടവുകാര്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ അമീറിന്‍റെ ഫണ്ടില്‍ നിന്നും അടച്ചു തീര്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News