കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന്; വിതരണം സഹകരണ വകുപ്പിന്റെ സഹായത്തോടെ; ചടങ്ങ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും . സഹകരണ വകുപ്പിന്റെ സഹായത്തോടെയാണ് പെന്‍ഷന്‍ വിതരണം നടക്കുക .സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത് .

രാവിലെ 11 മണിക്ക് കെ എസ് ആര്‍ ടി സി തമ്പാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ചാണ് പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം നടക്കുക .

സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ സാമാഹരണത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പിന്തുണയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കിയത്.4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്.

219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കും.

അക്കൗണ്ട് തുടങ്ങാന്‍ അവദി ദിനമായ ഞായറാഴ്ച്ച പോലും വലിയ തിരക്കാണ് സഹകരണ സംഘങ്ങളില്‍ അനുഭവപ്പെട്ടത് .സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത് . പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എസ് ആര്‍ ടി സി തമ്പാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ച് നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News