ഹിറ്റായത് പ്രിയ വാര്യര്‍; പണികിട്ടിയത് ബാബു ആന്റണിക്ക്; സംഭവം ഇങ്ങനെ

കണ്ണിറുക്കി ആരാധകരുടെ ഹൃദയം കവര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് തരംഗമായിത്തീര്‍ന്നത് പ്രിയ വാര്യര്‍ ആണെങ്കിലും പണികിട്ടിയത് നമ്മുടെ പഴയ വില്ലന്‍ ബാബു ആന്റണിയ്ക്കാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ട് . നായികയെ ചോദിച്ച് നിരവധി കോളുകളാണ് വില്ലനെത്തേടിയെത്തുന്നത്.

പ്രിയയെ അറിയുമോയെന്നാരാഞ്ഞ് നിരവധി കോളുകളാണ് ഓരോ ദിവസവും ബാബു ആന്റണിയെ ത്തേടിയെത്തിയത്. ഇല്ലെന്ന് പറഞ്ഞു മടുത്തപ്പോഴാണ് സംഭവം എന്താണെന്ന്് ബാബു ആന്റണിയും അന്വേഷിക്കുന്നത്. ഒടുവില്‍ കാര്യം പിടികിട്ടി.

പ്രിയയുടെ സ്ഥലം പൂങ്കുന്നത്താണ്. ബാബു ആന്റണിയുടെ സ്ഥലം പൊന്‍കുന്നം. രണ്ടും ഒരേ സ്ഥലമാണെന്ന് തെറ്റിധരിച്ചാണ് പ്രിയയെ അറിയേയുമോ എന്നാരാഞ്ഞ് ബാബു ആന്റണിക്ക് കോളുകള്‍ വന്നത്. അന്യഭാഷയില്‍ നിന്നാണ് കൂടുതല്‍ കോളുകളും വരുന്നത്.

തനിക്ക് പ്രിയയെ നേരിട്ട് അറിയില്ലെന്നും ഏതായാലും പ്രിയയുടെ പെര്‍ഫോമന്‍സ് കിടിലനാണെന്നും പറയുകയാണ് ബാബു ആന്റണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News