കാന്‍സര്‍ കണ്ടു പിടിക്കാന്‍ പുതിയ പരീക്ഷണം; ആവശ്യം മൊബൈല്‍ ഫോണ്‍ മാത്രം

ഇനി മുതല്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ ആശുപത്രിയെ തന്നെ ആശ്രയിക്കേണ്ട കാര്യമില്ല നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ മതി. സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്തോടെ കാന്‍സര്‍ കണ്ടുപിടിക്കാവുന്ന പുതിയ ഉപകരണം കണ്ടു പിടിച്ചിരിക്കുകയാണ്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബട്ടര്‍ഫ്ലൈ നെറ്റ് വര്‍ക്കിലെ ഗവേഷകരാണ് ഈ ഉപകരണം കണ്ടു പിടിച്ചിരിക്കുന്നത്. ബട്ടര്‍ഫ്ലൈ ഐക്യു എന്ന് പേരിട്ടിരിക്കുന്ന അള്‍ട്രാ സൗണ്ട് ഉപകരണത്തിന് ഒരു ഇലക്ട്രോണിക് റേസറിന്‍റെ വലിപ്പം മാത്രമേയുള്ളു.

ശരീരത്തിലേക്ക് ശബ്ദ തരംഗങ്ങള്‍ കടത്തിവിട്ടാണ് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. ശബ്ദതരംഗത്തെ ശരീരത്തില്‍ കടത്തിവിടുമ്പോള്‍ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here