സഭാ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്‍റ് പോളച്ചന്‍ പുതുപ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എറണാകുളം മജിസ്ട്രേറ്റ് ഹര്‍ജി തളളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ സിജെഎം കോടതി കേസില്‍ കക്ഷികളായ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പിന്നീട് കേസ് പരിഗണിച്ച കോടതി വൈദികര്‍ അവധി അപേക്ഷ നല്‍കിയപ്പോള്‍, ഹര്‍ജി തളളിക്കൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന കര്‍ദ്ദിനാളിന്‍റെ വാദത്തിനെതിരേ പ്രതിഷേധവുമായി ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്‍റ് ഫൊര്‍ ട്രാന്‍സ്പറന്‍സി ഉള്‍പ്പെടെയുളള സംഘടനകള്‍ രംഗത്തെത്തി.

കര്‍ദ്ദിനാളിന്‍റെ നിലപാട് ധിക്കാരപരമാണെന്നും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. കര്‍ദ്ദിനാളിനെ ബിഷപ് ഹൗസില്‍ കണ്ട ശേഷമായിരുന്നു ഇവരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here