ഉലകം ചുറ്റും മോദിജി പറ്റുമെങ്കില്‍ ഒന്ന് സിംഗപ്പൂര്‍ വരെ പോകു; നിങ്ങള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ അവര്‍ നടപ്പിലാക്കി

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളായിരുന്നു നരേന്ദ്രമോദി നടത്തിയത്. പ്രചരണ വേദികളില്‍ ഘോരഘോരം പ്രസംഗിച്ച മോദി ഓരോ പൗരന്‍റെയും അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തിക്കുമെന്ന് പോലും തട്ടിവിട്ടിരുന്നു.

60 മാസങ്ങള്‍ കൊണ്ട് രാജ്യത്ത് ലോകാത്ഭുതം നടത്തുമെന്നും അക്കൗണ്ടിലെത്താന്‍ പോകുന്ന പണം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് ചിന്തിക്കു എന്നൊക്കെയായിരുന്നു ഘോരപ്രഭാഷണങ്ങള്‍. കൊല്ലം നാല് ക‍ഴിയുമ്പോള്‍ പൊതുജനങ്ങള്‍ക്ക് എല്ലാം മനസ്സിലായിട്ടുണ്ട്.

സ്വപ്നവാഗ്ദാനങ്ങള്‍ നടത്തിയ മോദി പൊടിയും തട്ടി ഉലകം ചുറ്റി നടക്കുകയാണ്. അക്കൗണ്ടില്‍ ലക്ഷങ്ങളെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മോദി നോട്ട് നിരോധനത്തിലൂടെ, ജനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടിലെ പണം പോലും പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാക്കിയത്.

എന്തായാലും മോദിയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കി കാണിച്ചിരിക്കുകയാണ് സിംഗപ്പൂര്‍ ഭരണകൂടം. 2017ലേത് മിച്ച ബജറ്റായതോടെ പൗരന്മാര്‍ക്ക് 300 സിംഗപ്പൂര്‍ ഡോളര്‍ (14,700 രൂപ) ബോണസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 1000 കോടി സിംഗപ്പൂര്‍ ഡോളറാണ് 2017ലെ ബജറ്റില്‍ മിച്ചംവന്നത്.

21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അവരുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് നല്‍കുക. 28,000 സിംഗപ്പൂര്‍ ഡോളറും അതിനു താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 300 ഡോളറും 28,001 തൊട്ട് ഒരു ലക്ഷം ഡോളര്‍ വരെയുള്ളവര്‍ക്ക് 200 ഡോളറും അതിനു മുകളിലുള്ളവര്‍ക്ക് 100 ഡോളറുമാണ് ലഭിക്കുക.

27 ലക്ഷത്തോളം പേര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. 2018ല്‍ തന്നെ ബോണസ് കൊടുത്തുതീര്‍ക്കുമെന്ന് ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News