മോഹന്‍ലാലിനോട് ‘കൊമ്പുകോര്‍ത്ത്’ നിവിന്‍പോളി; ചിത്രങ്ങള്‍ വൈറല്‍

മലയാള ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ കായംകുളം കൊച്ചുണ്ണി. യുവനടന്‍ നിവിന്‍പോളി നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

കായംകുളം ദേശത്തെ ജനപ്രീയ കള്ളന്‍ കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയായാണ് ലാലേട്ടനെത്തുന്നത്. ക‍ഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ലാലേട്ടനെ അണിയറപ്രവര്‍ത്തകര്‍ ഗംഭീരമായാണ് വരവേറ്റത്.

ഇത്തിക്കരപക്കിയുടെ ഫസ്റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോ‍ഴിതാ ഷൂട്ടിംഗ് രംഗങ്ങളാണ് പുറത്തുവരുന്നത്. തന്‍റെ കഥാപാത്രമായ ഇത്തിക്കരപക്കിയോട് കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന നിവിന്‍പോളിയുടെ ചിത്രം മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്.

ചിത്രം പുറത്തുവന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിട്ടുണ്ട്. ഇത്തിക്കരപക്കിയും നിവിന്‍പോളിയുമൊത്തുള്ള ചിത്രവും വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News