സിഗരറ്റ് വലിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്; ഭര്‍ത്താവിന്റെ വലി കൂടിയപ്പോള്‍ ഭാര്യ ചെയ്തത്

സിഗരറ്റ് വലിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. ചെയിന്‍സ് മോക്കറായ ഭര്‍ത്താവിന്റെ വലി നിര്‍ത്താന്‍ ഭാര്യ ചെയ്തത് അല്‍പ്പം കൂടിപ്പോയില്ലേയെന്ന സംശയത്തിലാണ് സൈബര്‍ ലോകം.

പലം വട്ടം പറഞ്ഞിട്ടും വലി കുറക്കാത്ത ഭര്‍ത്താവിന്റെ തല കൂട്ടിനുള്ളില്‍ പൂട്ടിയാണ് ഭാര്യ പ്രതികാരം ചെയ്തത്. തുര്‍ക്കിയിലാണ് ചെയിന്‍സ് മോക്കറായ ഇബ്രാഹിം യുസെലിന്റെ തല ഭാര്യ കൂട്ടിനുള്ളില്‍ അടച്ചത്.

ഉറങ്ങുന്ന നേരത്തും, ഭക്ഷണം കഴിക്കുന്ന നേരത്തുമാണ് കൂടിന്റെ പൂട്ട് തുറക്കുക. കൂടിന്റെ താക്കോല്‍ ഭാര്യും, മക്കളുമാണഅ സൂക്ഷിക്കുന്നത്.

കൂട്ടിലാക്കിയതോടെ ഇബ്രാഹിമിന്റെ സിഗരറ്റ് വലി കുറഞ്ഞെന്നാണ് ഭാര്യയും മക്കളും പറയുന്നത്. ഇബ്രാഹിമിന്റെ അഛനും, ചെയിന്‍ സ്‌മോക്കറായിരുന്നു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ വന്നായിരുന്നു പിതാവിന്റെ മരണം.

പുകവലി പിതാവിന്റെ ജീവനെടുത്തത് പുകവലിയാണെന്നറിഞ്ഞിട്ടും ദുശ്ശീലം ഒഴിവാക്കാന്‍ ഇബ്രാഹി യൂസെല്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഭാര്യയും മക്കളും എത്തിച്ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel