യുവതിയെ അടക്കിയ കല്ലറയില്‍നിന്നും അലര്‍ച്ച; ഞെട്ടിത്തരിച്ച് നാട്ടുകാര്‍

യുവതിയെ അടക്കം ചെയ്തശേഷം കല്ലറയില്‍നിന്നും അലര്‍ച്ച . ഒടുവില്‍ കല്ലറ തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന 37 കാരിയുടെ മരണശേഷമാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്.

യുവതിയുടെ മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്നു. കല്ലറ പൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു.

രണ്ടു തവണ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ സെഞ്ഞോറസാന്റാന സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിച്ചു. ഇതിനു ശേഷമാണ് അസ്വാഭാവിക സംഭവങ്ങളുണ്ടായത്. കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതിനെത്തുടര്‍ന്ന് സമീപവാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

പരാതി സഹിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോഴാമ് മൃതദേഹത്തിലെ മാറ്റങ്ങള്‍ കാണുന്നത്. അടക്കം ചെയത് സമയത്ത് യുവതി ഒരു പക്ഷേ മരിച്ചിട്ടില്ലായിരിക്കാം. കല്ലറയില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാകും അലര്‍ച്ചയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഏതായാലും കല്ലറയില്‍നിന്നും പുറത്തെടുത്ത മൃതദേഹം ഒരിക്കല്‍ കൂടി വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വീണ്ടും അടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News