സിപിഐഎം സംസ്ഥാന സമ്മേളനം: ഭക്ഷണത്തിന് വിഷരഹിത പച്ചക്കറികള്‍ മാത്രം; വിജയകരമായ ജൈവ പച്ചക്കറി വിളവെടുത്തു

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനാവശ്യത്തിനായി കൃഷി ചെയ്ത ജൈവ പച്ചക്കറി വിളവെടുത്തു.

തൃശ്ശൂര്‍ തൃക്കുമാരം കുടത്ത് നടന്ന വിളവെടുപ്പുത്സവം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നാലര ഏക്കറില്‍ വിളഞ്ഞ ഈ ജൈവ പച്ചക്കറിയായിരിക്കും സമ്മേളനത്തിനെത്തുന്നവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുക.

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് തൃക്കുമാരംകുടത്ത് നാലര ഏക്കറില്‍ പച്ചക്കറി കൃഷിക്ക് വിത്തിട്ടത്.

സമ്മേളന ദിവസങ്ങളില്‍ വന്നെത്തുന്ന പ്രതിനിധികള്‍ക്കുള്ള ഭക്ഷണാവശ്യത്തിനായി സ്വന്തമായി പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ ലക്ഷ്യം.

പൂര്‍ണ്ണമായും ജൈവ രീതിയില്‍ ചെയ്ത് വിജയകരമായ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

മത്തങ്ങ, വെണ്ടയ്ക്ക, കുമ്പളങ്ങ, വഴുതന, തക്കാളി തുടങ്ങി കറിക്ക് വേണ്ട എല്ലാ പച്ചക്കറികളും തൃക്കുമാര കുടത്ത് വിളഞ്ഞിട്ടുണ്ട്.

ഓരോ ദിവസത്തേയ്ക്കും ആവശ്യമായ പച്ചക്കറികള്‍ അന്നന്നു വിളവെടുത്ത് സമ്മേളന നഗരിയിലേയ്ക്ക് എത്തിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here