പ്രമുഖ സാഹിത്യകാരൻ കെ. പാനൂർ അന്തരിച്ചു

കണ്ണൂര്‍: പൗരാവകാശ പ്രവര്‍ത്തകനും കവിയും ഗദ്യാകാരനുമായ കെ പാനൂര്‍ (കുഞ്ഞിരാമ പാനൂര്‍) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.

കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയ വ്യക്തിയാണ്. 2006ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാന കൃതികള്‍.

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ആദിവാസിക്ഷേമവിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം സന്നദ്ധനായി. കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവര്‍ത്തനം നടത്തി. ഡപ്യൂട്ടി കലക്ടറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.

മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ രജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വര്‍ഷത്തോളം ആ പദവി വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News