ഹോമിയോ കോളേജ് നിയമനം; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

കോട്ടയം: കുറിച്ചി എ.എൻ.എസ്.എസ് ഹോമിയോ മെഡി.കോളേജിൽ വ്യാജ രേഖചമച്ച് നിയമനം നടത്തിയെന്ന പരാതിയിൽ ആറ് പേർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.  വ്യാജരേഖ സമർപ്പിച്ച് രണ്ട് പേർ റീഡർ തസ്തികയിൽ നിയമനം നേടിയെന്നാണ് പരാതി.

കമ്മ്യൂണിറ്റി മെഡിസിൻ, പതോളജി വിഭാഗങ്ങളിൽ റീഡർ തസ്തികയിലേയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡോ. വി. വിനോദ് കുമാർ, ഡോ. ജി. ശ്രീദേവി എന്നിവർ നിയമനം നേടിയെന്നാണ് പരാതിയിലാണ് കോട്ടയം വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ട് റീഡർമാരെക്കൂടാതെ ഹോമിയോ കോളേജ് ചെയർമാൻ, കൺട്രോളിംഗ് ഓഫീസർ, കോയമ്പത്തൂർ കണ്ണൻപാളയം ആർ.വി.എസ് ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കെതിരെയാണ് അന്വേഷണം. ഏപ്രിൽ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News