കുവൈറ്റില്‍ പൊതു മാപ്പ് കാലാവധി നീട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ മാസം ഒരു മാസത്തേക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി കൊണ്ട് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ഫെബ്രുവരി 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. ഇത് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം ആഭ്യന്തര മന്ത്രിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.

പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റിയിരുന്നില്ല. ഇത് മനസ്സിലാക്കി വിവിധരാജ്യങ്ങളുടെ എംബസികളും പൊതുമാപ്പ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെയായി മുപ്പതിനായിരം പേര്‍ രാജ്യം വിട്ടതായാണു കണക്ക്. നിരവധി പേര്‍ തങ്ങളുടെ താമസ രേഖ പുതുക്കുകയും ചെയ്തിട്ടുണ്ട്. പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News