ഗൗരിനേഘ കേസ്; ആരോപണ വിധേയരെ പിന്തുണച്ച് കൊല്ലം ഡിസിസി

കൊല്ലം ട്രിനിറ്റ് സ്‌കൂളിലെ ആരോപണവിധേയരായ അദ്ധ്യാപികമാരേയും അവരെ ആഘോഷപൂര്‍വ്വം സ്വീകരിച്ച പ്രിന്‍സിപാളിനേയും പരോക്ഷമായി പിന്തുണച്ച് കൊല്ലം ഡിസിസി രംഗത്ത്.

സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കാതെ സ്‌കൂള്‍ പ്രിന്‍സിപാള്‍ പൂക്കള്‍ നല്‍കി അദ്ധ്യാപികമാരെ സ്വീകരിച്ചവര്‍ക്കെതിരെ നപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യാന്‍ നടപടി ശുപാര്‍ശ ചെയ്ത കൊല്ലം വിദ്ധ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടറേയും കൊല്ലം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നു.

കൊല്ലം രൂപതപോലും പ്രിന്‍സിപാളിന്റെ നടപടിയെ തള്ളി പറയുമ്പോഴാണ് കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് ജര്‍മ്മിയാസ് രാഷിട്രീയ ലക്ഷ്യത്തോടെ സമൂഹത്തെയാകെ വെല്ലു വിളിച്ച് പ്രസ്ഥാവന ഇറക്കിയത്. സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദാക്കാനുള്ള ഡിഡിയുടെ ശുപാര്‍ശക്കെതിരെയാണ് ജര്‍മ്മിയാസിന്റെ പ്രസ്ഥാവന.

ഗൗരിനേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപെടുന്ന അദ്ധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷ പൂര്‍വ്വം സ്വീകരിച്ച പ്രിന്‍സിപാളിന്റെ നപടിയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിന് സാമൂഹിക പ്രതിബദ്ധതയില്ലെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്ധ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടറെ പ്രേരിപ്പിച്ചത്. സമൂഹമാകെ പ്രിന്‍സിപാളിനേയും കൂട്ടാളികളേയും വിമര്‍ശിക്കുമ്പോള്‍ കൊല്ലം ഡിസിസിയുടെ നിലപാട് വെറുക്കപെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കലായി.

മാത്രമല്ല ഗൗരി നേഘാ സംഭവത്തില്‍ വിദ്ധ്യാഭ്യാസ വകുപിന്റെ തുടര്‍ നടപടികളെ പിന്തുണച്ച് കെ.എസ്.യു നേതാവ് ചെയര്‍മാനായ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.യൂത്ത് കോണ്‍ഗ്രസും പിന്തുണയുമായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here