വായന മനസ്സിലെ മാലിന്യം നീക്കും; വായനശാല പൂരനഗരിയിലെ ഖരമാലിന്യവും

കുംഭമാസം വളളുവനാട്ടില്‍ പൂരംപൂക്കുന്ന കാലമാണ്. പൂരമെന്നാല്‍ അണപൊട്ടിയൊഴുകുന്ന ആഹ്‌ളാദം. വാദ്യങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും ഒപ്പം വാണിഭവും പൊടിപൊടിക്കുമ്പോള്‍ ഓരോ പൂരവും പുറന്തളളുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്.

പൂരം അതിന്റെ പാട്ടിന് പോകും. പിന്നെ മാലിന്യങ്ങളില്‍ രോഗാണുക്കള്‍ മുളച്ച് പൊന്തും. ഗ്രാമങ്ങളില്‍ പകര്‍ച്ച പനിയുടെ കണക്കുകള്‍ പെരുകുമ്പോള്‍ ആരും മൂലകരണം അന്വേഷിക്കില്ല. പട്ടാമ്പി ഞാങ്ങാട്ടിരി  മുക്കാരത്തികാവ് ഭഗവതി ക്ഷേത്രത്തിലെ കൂത്ത് താലപ്പൊലി ഞായറാഴ്ച്ചയായിരുന്നു.

തിറയും ദാരികനും കാളിയും മുതല്‍ കാവടിയാട്ടവും ശിങ്കാരിമേളവും വരെ പരമ്പരാഗതവും നവീനവുമായ കലാരൂപങ്ങള്‍ കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. പുലര്‍ച്ചവരെ നീണ്ട പൂരാഘോഷം കഴിഞ്ഞപ്പോള്‍ ഉത്സവ നഗരി മാലിന്യകൂമ്പാരമായി.

ഉത്സവ ചുമതല സ്വമേധയാ ഏറ്റെടുത്ത് ഓടിനടക്കാറുളള ആര്‍ എസ് എസ്സുകാരുടെ സേവനം ഫ്‌ലക്‌സ് വെച്ചുളള മോരുവിതരണത്തില്‍ ഒതുങ്ങിയപ്പോള്‍ ശുചീകരണ ചുമതല ഞാങ്ങാട്ടിരിയിലെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക വായനശാലാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ശുചീകരണ പ്രവര്‍ത്തനത്തെക്കുറിച്ച് വായനശാലാ പ്രവര്‍ത്തകനായ അഡ്വ. ടി കെ സുരേഷ് ഫേസ് ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.

‘മനസ്സിലെ മാലിന്യം തുടച്ചു നീക്കാന്‍
വായന കൊണ്ടാകും.മനസ്സിലെ മാലിന്യം
നീങ്ങാന്‍ തുടങ്ങുന്നവര്‍ പരിസരം ശുചിയാക്കാന്‍ മുന്നിട്ടിറങ്ങും’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News