വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം; നാലംഗ സംഘം പിടിയില്‍

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന നാലംഗ സംഘത്തെ തിരുവനന്തപുരം റൂറല്‍ ഷാഡോ സംഘം പിടികൂടി. ചെറിയ കുപ്പികളില്‍ കഞ്ചാവ് കത്തിച്ച് വലിക്കാന്‍ കൊടുക്കുന്ന സംഘമാണ് പിടിയിലായത് . ഇവരില്‍ നിന്ന് 250 കുപ്പികളും, ഒരു കിലോ കഞ്ചാവും പിടികൂടി.

തിരുവനന്തപുരം കല്ലറ ,കിളിമാനൂര്‍ ഭാഗം കേന്ദ്രീകരിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട നാല് പേരെയാണ് ഷാഡോ പോലീസ് പിടികൂടിയത് . കല്ലറ സ്വദേശികളായ ആദര്‍ശ്, അമല്‍, അജ്മല്‍, വിശാഖ് എന്നീവരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായവര്‍ എല്ലാം ഇരുപത് വയസില്‍ താഴെ പ്രായം ഉളളവരാണ്.

കല്ലറ ബിവറേജിന് സമീപത്ത് നിന്നാണ് ഇവരെ പിടകൂടിയത്. പിടിയിലായവരില്‍ നിന്ന് 250 ലേറെ കുപ്പികളും, ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. ചെറിയ കുപ്പികളില്‍ കഞ്ചാവ് നിറച്ച ശേഷം വെളളത്തിലൂടെ ഫില്‍ട്ടര്‍ ചെയ്ത് കത്തിച്ച് വലിക്കുന്ന ബോഗ് എന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത് .ഇവരില്‍ നിന്ന് 250 കുപ്പികളും, ഒരു കിലോ കഞ്ചാവും പിടികൂടി .

ഒരു കുപ്പിക്ക് 500 മുതല്‍ 1000 രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഇടാക്കിയിരുന്നതെന്ന് പാലോട് എസ് ഐ .എം സുലൈമാന്‍ പറഞ്ഞു. കല്ലറ ബിവറേജിന് സമീപത്തെ ആളില്ലാത്ത വീട് കേന്ദ്രീകരിച്ചാണ് വില്‍പ്പനയും , കഞ്ചാവ് വലിയും നടന്നിരുന്നത് . ദിവസവാടകക്ക് എടുത്തിട്ടിരുന്ന രണ്ട് കാറുകളും പിടിയിലായവരില്‍ നിന്ന് കണ്ടെത്തിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News