സിപിഐഎം സംസ്ഥാന സമ്മേളനം; ദീപശിഖ റാലികള്‍ ഇന്ന് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും

സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പാലക്കാട് ജില്ലയിലെ ദീപശിഖ റിലേകള്‍ ഇന്ന് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

ജില്ലയിലെ രണ്ട് മേഖലാ ദീപശിഖാ റിലേകളും വടക്കഞ്ചേരിയില്‍ സംഗമിച്ച ശേഷം വാണിയമ്പാറയിലൂടെ തൃശൂര്‍ ജില്ലയിലേക്ക് കടക്കും.

രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകളുമായി ജില്ലയിലെ 53 സ്മൃതി കുടീരങ്ങളില്‍ നിന്നാണ് ദീപശിഖാ റിലേകള്‍ ആരംഭിച്ചത്. വിവിധ ദീപശിഖാ റിലേകള്‍ ഒത്തുചേര്‍ന്ന് രണ്ട് മേഖലാ ജാഥകളാണ് ജില്ലയില്‍ പര്യടനം നടത്തിയത്.

കഴിഞ്ഞ ദിവസം ആലത്തൂരിലും നെന്‍ മാറയിലും സമാപിച്ച ജാഥകള്‍ ഇന്ന് വടക്കഞ്ചേരിയില്‍ സംഗമിച്ച ശേഷം വാണിയമ്പാറയിലൂടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള 269 ദീപശിഖകളുമായുള്ള റിലേയും കയ്യൂരില്‍ നിന്നുള്ള പതാക ജാഥയും ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ വെച്ച് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ജാഥകളെ വരവേല്‍ക്കും. തുടര്‍ന്ന് പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ദീപശിഖാ റിലേകള്‍ പ്രധാന ജാഥയോടൊപ്പം അണി ചേരും. തുടര്‍ന്ന് 277 ദീപശിഖകളും ചെന്പതാകയുമായി ചെറുതുരുത്തിയിലൂടെ ചരിത്രസമ്മേളനം നടക്കുന്ന തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News