ബിസിനസ് നടത്തി തകര്‍ന്ന പ്രവാസികളെ തട്ടിപ്പുകാരായി ചിത്രീകരിക്കാന്‍ ശ്രമം

കൊച്ചി: ഗള്‍ഫില്‍ ബിസിനസ് നടത്തി തകര്‍ന്ന പ്രവാസികളെ തട്ടിപ്പുകാരായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരാതി.

എക്ട്രീം മാനേജ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് പ്രിന്‍സ് സുബ്രഹ്മണ്യത്തിനെതിരെ യുഎഇ ബിസിനസ് ലൂസേഴ്‌സ് അസോസിയേഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ബാങ്കുകളുമായുളള ബാധ്യത തീര്‍ക്കാന്‍ ഇടനിലക്കാരനെന്ന വ്യാജേനയെത്തി ചൂഷണം ചെയ്യുന്നതായാണ് പരാതി.

40 വര്‍ഷത്തോളമായി ദുബായില്‍ ബിസിനസ് നടത്തി വന്ന കൊല്ലം സ്വദേശി വിജയനാണ് താനടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി നല്‍കിയത്.

30 കോടി രൂപയുടെ ബാധ്യതയുമായി നാട്ടിലെത്തിയ തന്നെ, ബാങ്കുകളുമായുളള ബാധ്യത തീര്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞെത്തിയ പ്രിന്‍സ് സുബ്രഹ്മണ്യം എന്നൊരാളാണ് തട്ടിപ്പുകാരനായി പിന്നീട് ചിത്രീകരിച്ചതെന്നും ഇയാള്‍ പറഞ്ഞു.

തങ്ങളില്‍ നിന്നും പവര്‍ ഓഫ് അറ്റോണി വാങ്ങുകയും വന്‍ തുക കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്ത ശേഷം ബാങ്കിന്റെ ആളായി മാറുകയാണ് ഇവരെന്നും വിജയന്‍ പറയുന്നു. ബാങ്കുമായി നേരിട്ട് സെന്റില്‍മെന്റിന് സമ്മതിക്കാതെ തങ്ങളെ ചൂഷണം ചെയ്യുന്നതായും ഇവര്‍ ആരോപിക്കുന്നു.

നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പിന്നീട് മാധ്യമങ്ങിലൂടെ തങ്ങളുടെ തട്ടിപ്പുകാരാക്കുകയും ഈ കുപ്രചാരം വ!ഴി ഗള്‍ഫിലെ ബാങ്കുകള്‍ മലയാളികള്‍ക്ക് വായ്പ നല്‍കാന്‍ മടിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News