കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

ബംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശി അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ സുള്ള്യ സ്വദേശി കാര്‍ത്തിക് പിടിയിലായി.

നെഹ്രു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട അക്ഷിത. കോളേജില്‍ നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കാര്‍ത്തിക് അക്ഷിതയെ കുത്തിയത്.

കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here