വീണ്ടും ‘ഗജ’വീരന്‍ കാളിദാസന്‍

രാജമൗലിയുടെ ബാഹുബലി പുറത്തിറങ്ങിയപ്പോള്‍ നായകന്‍ പ്രഭാസിനെക്കാളേറെ ആനക്കമ്പക്കാരായ മലയാളികള്‍ ശ്രദ്ധിച്ചത് സിനിമയിലെ തലയെടുപ്പുള്ള കൊമ്പനെയാണ്.

കൊമ്പന്‍ കേരളത്തിന്റെ സ്വന്തം ഗജരാജ ഹിമവാന്‍ ചിറക്കല്‍ കാളിദാസന്‍ ആണെന്നു കൂടി അറിഞ്ഞതോടെ ആ ഇഷ്ടം വീണ്ടും വര്‍ധിച്ചു എന്നു തന്നെ പറയാം.

കാളിദാസനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ഗജം’ എന്ന മ്യൂസിക് ആല്‍ബമാണ് ഇന്ന് മലയാളികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

കാളിദാസന്റെ തലയെടുപ്പും മലബാറിന്റെ ദൃശ്യഭംഗിയും മുഴുവനായും ഒപ്പിയെടുക്കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ഗജത്തിന്റെ പ്രത്യേകത. ഫെബ്രുവരി 16ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഗജം ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.

ഡെന്നിസ് ജോസഫിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനന്‍ ഈണം പകര്‍ന്ന ‘ഇന്ദ്രപാല പാദശീര്‍ഷമോ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here