കണ്ണൂരിലെ സമാധാനയോഗം അലങ്കോലപ്പെടുത്തി യുഡിഎഫ്; യുഡിഎഫിന്റേത് നാടകമെന്ന് പി ജയരാജന്‍; യോഗവുമായി മുന്നോട്ടു പോകാന്‍ തീരുമാനം

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗം അലങ്കോലപ്പെടുത്തി യുഡിഎഫ്.

സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് കെ.കെ രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയെന്ന് പറഞ്ഞ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെസി ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്‌ക്കരിച്ചത്.

യോഗം ബഹിഷ്‌ക്കരിക്കല്‍ യുഡിഎഫിന്റെ നാടകമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

അതേസമയം,  യുഡിഎഫിന്റെ അസാന്നിധ്യത്തിലും സമാധാനയോഗം തുടരുകയാണ്. മന്ത്രി എകെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News