തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടി യുവാവ്; വീഡിയോ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത്.

രാവിലെ 11 മണിയോടെയാണ് മുരുകന്‍ മൃഗശാലയിലെ ക്രേസി എന്ന പെണ്‍സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടിയത്. മൃഗശാല കാണാനെത്തിയതാണ് ഇയാള്‍.

ജീവനക്കാര്‍ മുരുകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാലടി താഴ്ച്ചയുളള കിടങ്ങ് മറികടന്ന് ഇയാള്‍ കൂട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇയാളെ പെട്ടെന്ന് തന്നെ രക്ഷിക്കുകയായിരുന്നു. സൂപ്പര്‍വൈസര്‍ ഉദയലാല്‍, ബിജു, സനല്‍, സജി, ഷൈജു, ഹര്‍ഷാദ് കിരണ്‍ എന്നീ മൃഗശാല ജീവനക്കാരണ് ഇയാളെ രക്ഷപെടുത്തിയത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഇയാളെ രക്ഷിച്ച് ആശുപത്രിലെത്തിച്ചു. വീഴ്ച്ചയില്‍ ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മുരുകന് മാനസികാസ്വസ്ഥം ഉളളതായിട്ടാണ് സംശയിക്കുന്നത്. ഇയാളുടെ പേരില്‍ ആത്മഹത്യശ്രമത്തിനും അതിക്രമിച്ച് കയറിയതിനും വന്യമൃഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News