‘ഒരു അഡാര്‍ സ്റ്റേ’; പ്രിയവാര്യര്‍ക്കും മാണിക്യ മലരിനുമെതിരെയുള്ള എല്ലാ കേസുകളുടേയും തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

അഡാര്‍ ലൗവ്വിലെ നായിക പ്രിയവാര്യര്‍ക്കും മാണിക്യ മലരായ പൂവി എന്ന പാട്ടിനുമെതിരായ എല്ലാ കേസുകളുടേയും തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.നടി പ്രിയവാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഇനി ഒരു സംസ്ഥാനത്തും പാട്ടിനെതിരെയോ നടിക്കെതിരെയോ കേസെടുക്കരുതെന്നും സുപ്രീംകോടതി വിധിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത തെലങ്കാന,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിശദമായ വാദം പിന്നീട് നടത്തും.

ഒറ്റ കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രിയവാര്യര്‍ക്കും അഡാര്‍ ലൈവിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാം. മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെയും പ്രിയാ വാര്യർക്കെതിരെയും തെലങ്കാനയിലും മഹാരാഷ്ട്രയിലും രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളുടേയും തുടര്‍ നടപടികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തു.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാട്ടിനെതിരെയോ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരെയും ഇനി ഒരു സംസ്ഥാനത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.കേസ് രജിസ്റ്റര്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷം വിശദമായ വാദം പിന്നീട് കേള്‍ക്കും.

ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കേസുകളെന്ന് ചൂണ്ടികാട്ടി പ്രിയവാര്യരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസുകളെല്ലാംറദ്ദാക്കണമെന്ന് പ്രിയവാര്യരും,സിനിമയുടെ സംവിധായകന്‍ ഒമാര്‍ അബ്ദുള്‍,നിര്‍മ്മാതാവ് ജോസഫ് ഈപ്പന്‍ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

40 വര്‍ഷമായി മാപ്പിളപാട്ടായി കേരളത്തിലെ മുസ്ലീം സമുഹം ഏറ്റെടുത്ത പാട്ട്, നബിയുടേയും ഭാര്യ ഖദീജയുടേയും പ്രണയത്തെ രേഖപ്പെടുത്തുന്നതാണ്. ഒരു സമൂഹത്തേയും അവഹേളിച്ചിട്ടില്ല. മലയാളമറിയാത്ത നാടുകളിലെ ചിലര്‍ പാട്ടിലെ അര്‍ത്ഥം തെറ്റ്ദ്ധരിച്ചു.പാട്ടില്‍ അഭിനയിച്ച് ശ്രദ്ധേയായതിന് പിന്നാലെ ജീവന് തന്നെ ഭീഷണിയായി. ചില മതനേതാക്കള്‍ ഫത്ത്വവ പുറപ്പെടുവിച്ചവെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News