21ാം നൂറ്റാണ്ടിലും ബിജെപി ഇരുണ്ടയുഗത്തില്‍; സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ബ്രാഹ്മണര്‍ക്ക് മാത്രമായൊരു ശ്മശാനം; പ്രതിഷേധം ഇരമ്പുന്നു

വിവരസാങ്കേതിക വിദ്യ വിപ്ലവം നടത്തുന്ന 21ാം നുറ്റാണ്ടിലും ബിജെപി ഇരുണ്ട യുഗത്തില്‍. ജമ്മുവിലെ ജൂമിയാന്‍ ഗ്രാമത്തില്‍ ഒരു ശ്മശാനമുണ്ട്.

ദലിതരും ബ്രാഹ്മണരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ഈ ശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്ക്കരിച്ചിരുന്നത്.
എന്നാല്‍ ദലിതര്‍ കൂടി മൃതദേഹങ്ങള്‍ അടക്കുന്ന ശ്മശാനത്തില്‍ പ്രവേശിക്കാന്‍ ബ്രാഹ്മണര്‍ക്ക് ബുദ്ധിമുട്ട്.

അവര്‍ പരാതിയുമായി സ്ഥലം എം പിയും ബി ജെ പി നേതാവുമായ ജുഗല്‍ കിഷോര്‍ ശര്‍മ്മയുടെ അടുത്തെത്തി. ഇപ്പോള്‍ ഇതാ ഗ്രാമത്തില്‍ പുതിയൊരു ശ്മശാനം ഉയര്‍ന്നിരിക്കുന്നു.

ബ്രാഹ്മണരുടെ മൃതദേഹങ്ങള്‍ മാത്രം സംസ്ക്കരിക്കുന്നതിനായുളള ശ്മശാനം നിര്‍മ്മിച്ചത് എം പി ജുഗല്‍ കിഷോര്‍ ശര്‍മ്മയുടെ മണ്ഡല വികസനഫണ്ടിലെ 3 ലക്ഷം രൂപ മുടക്കിയാണ്. ശ്മശാനത്തിലേയ്ക്ക് മറ്റ് ജാതിയില്‍ പെട്ടവര്‍ക്കൊന്നും പ്രവേശനമില്ല.

പ്രതിഷേധവുമായി ഗ്രാമത്തിലെ ദലിതര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികരണത്തിനായി “ദി വയര്‍ ” ലേഖകന്‍ സമീപിച്ചപ്പോള്‍ ജുഗല്‍ കിഷോര്‍ ശര്‍മ്മ ഇങ്ങനെ മറുപടി
പറഞ്ഞു.

“നൂറുകണക്കിന് പേര്‍ ധന സഹായത്തിനായി എന്നെ സമീപിക്കാറുണ്ട്. എന്തിനെല്ലാമാണ് പണം നല്കിയതെന്ന് എനിക്കോര്‍മ്മയില്ല”, ഉത്തരേന്ത്യയില്‍ ആര്‍ എസ് എസ് നേതൃത്വത്തില്‍ ദലിതര്‍ വേട്ടയാടപ്പെടുന്ന കാലത്താണ് അന്യ ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ബ്രാഹ്മണ ശ്മശാനങ്ങള്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here