ടിഡി രാമകൃഷ്ണന്‍റെ സുഗന്ധിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഹരീഷും സാവിത്രിയും സാംകുട്ടിയും പുരസ്കാരനേട്ടത്തിന്‍റെ നിറവില്‍

2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ടി ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), കഥ – എസ് ഹരീഷ് (ആദം) , കവിത – സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോള്‍), നാടകം- ഡോ. സാംകുട്ടി പട്ടംകരി (ലല്ല) എന്നിവര്‍ക്കാണ് അവാര്‍ഡ്.

പി കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, സി ആര്‍ ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ലഭിച്ചു.

മറ്റു അവാര്‍ഡ് ജേതാക്കള്‍

സാഹിത്യ വിമര്‍ശനം – എസ് സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)

വൈജ്ഞാനിക സാഹിത്യം – ഫാ. വി പി ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം)

ജീവചരിത്രം/ ആത്മകഥ – ഡോ. ചന്തവിള മുരളി (എ കെ ജി ഒരു സമഗ്ര ജീവചരിത്രം)

യാത്രാവിവരണം- ഡോ. ഹരികൃഷ്ണന്‍ (നൈല്‍ വഴികള്‍)

വിവര്‍ത്തനം – സി എം രാജന്‍ ( പ്രണയവും മൂലധനവും)

ഹാസ്യസാഹിത്യം – മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങള്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News