വൃദ്ധയെ കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷംരൂപ തട്ടിയെടുത്തു; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

വൃദ്ധയെ കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷംരൂപ തട്ടിയെടുത്ത വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍ .തിരുവനന്തപുരം കട്ടയ്ക്കല്‍ വീട്ടില്‍ മോഹനെയാണ് സൈബര്‍ പോലീസ് പിടികൂടിയത്.

വൃദ്ധയുടെ സംരക്ഷണത്തിനായി സ്വകാര്യ ഏജന്‍സി വഴി നിയമിക്കപ്പെട്ടയാളാണ് മോഹനന്‍. വിദേശത്ത് താമസിക്കുന്ന മക്കള്‍ വൃദ്ധയുടെ അക്കൗണ്ടിലേക്ക് അയക്കുന്ന പണമാണ് ഇയാള്‍ തട്ടിയെടുത്തത്.

വീട്ടിലൊരു അംഗത്തെ പോലെ വിശ്വാസം പിടിച്ച് പറ്റിയ ശേഷം എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ കരസ്ഥമാക്കിയ ശേഷമാണ് ഇയാള്‍ പണം തട്ടിയെടുത്തിരുന്നത്.

പ്രതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പോലീസ് കണ്ടെത്തിട്ടുണ്ട്. സീനീയര്‍ സൈബര്‍ ക്രൈം ഓഫീസറായ സുനില്‍കുമാര്‍ , സിപിഓ ഷിബു ഡിവൈഎസ്പി എം ഇക്ബാല്‍ എന്നീവരാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here