ഗുണങ്ങളേറെ; അറിയാം ഈന്തപ്പഴത്തിനെ

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം. ഏത് കാലാവസ്ഥയിലും നമുക്ക് ലഭ്യമാകുന്നതാണിത്. ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിലാല്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല ശരീര സൗന്ദര്യത്തിനും കോശസംരക്ഷണത്തിനുമെല്ലാം ഈന്തപ്പഴം മുന്നിട്ട് നില്‍ക്കുകയാണ്.

സാധാരണ ഈന്തപ്പഴത്തേക്കാള്‍ ഗുണമുള്ളത് ഉണക്കിയ ഈന്തപ്പഴത്തിനാണ്. നല്ല പശുവില്‍ പാല്‍ തിളപ്പിച്ച് അതില്‍ ഉണങ്ങിയ ഈന്തപ്പഴം ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ഉണക്കിയ ഈന്തപ്പഴം പാലിലിട്ട് കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ശരീരസൗന്ദര്യത്തിനൊപ്പം തന്നെ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.

1.കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഈന്തപ്പഴം
2.എല്ലുകളുടെ ആരോഗ്യസംരക്ഷണം
3.ദഹനത്തിന് സഹായിക്കുന്നു.
4.നാഡീഞരമ്പുകള്‍ക്ക് ബലം
5.പക്ഷാഘാതത്തിന് പരിഹാരം
6.അനീമിയ ഇല്ലാതാക്കുന്നു
7.ആരോഗ്യമുള്ള തൂക്കം
8.വയറ്റിലെ കാന്‍സര്‍
9.തലച്ചോറിന്റെ ആരോഗ്യം
10.കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News