അസഭ്യം പറഞ്ഞ് അപമാനിക്കുന്നു; ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷനെതിരെ പരസ്യ ആരോപണവുമായി പ്രമുഖ നടി രംഗത്ത്

പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷനെതിരെ ശക്തമായ ആരോപണവുമായി ബി.ജെ.പി എം.പിയും നടിയുമായ രൂപ ഗാംഗുലി. അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണമാണ് പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷനെതിരെ രൂപ ഗാംഗുലി ഉന്നയിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയോടും അമിത് ഷായോടും പരാതി നല്‍കാന്‍ തയ്യാറായതാണെന്നും എന്നാലതിന് ക‍ഴിഞ്ഞില്ലെന്നും രൂപ ഗാംഗുലി ട്വിറ്ററില്‍ എ‍ഴുതി. വാര്‍ത്തയായതോടെ രൂപ ട്വീറ്റ് പിന്‍വലിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ദിലീപ് ഘോഷിനെതിരെയാണ് രൂപയുടെ ആരോപണം.

ദിലീപ് ഘോഷിന്റെ ട്വീറ്റില്‍ മറുപടിയായി രൂപ ഗാംഗുലി പാര്‍ട്ടി നേതാക്കളുമായി സംവദിക്കാന്‍ സാധിക്കുന്നില്ല എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘നിങ്ങളുടെ മീഡിയാ ചാര്‍ജ്ജ് ആര്‍ക്കാണ്.. അതാരാണെന്ന് എന്നോട് ദയവായി പറയൂ… അല്ലെങ്കില്‍ അവരോട് എന്നെ വിളിക്കാന്‍ പറയൂ… കോര്‍ കമ്മിറ്റി മെസേജ് ഗ്രൂപ്പില്‍ നിന്ന് യാതൊരു മറുപടിയും വരുന്നില്ല… നിങ്ങള്‍ക്കും മെസേജ് അയക്കാന്‍ കഴിയുന്നില്ല…

ക‍ഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പിലും വലിയ പ്രതിസന്ധി നേരിട്ട ബിജെപിക്ക് ഈ വിഷയം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News