കമ്യൂണിസ്റ്റ് വേട്ടയ്ക്ക് ഒരുമ്പെട്ടിരിക്കുന്നവര്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പിണറായി; ഇപിയെ കൊല്ലാന്‍ ശ്രമിച്ചവര്‍ കണ്ണൂരില്‍ നിരാഹാരം കിടക്കുമ്പോള്‍ നല്ല നമസ്കാരം

കേരളത്തിലെ ജനകീയപ്രസ്ഥാനമായ സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറഞ്ഞ് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്ന വേദിയിലാണ് പിണറായി കമ്യൂണിസ്റ്റ് വേട്ടയ്ക്ക് ഒരുമ്പെട്ടിറങ്ങിയവര്‍ക്കെല്ലാം താക്കീത് നല്‍കിയത്.

കേരളത്തില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ കാര്യം മറന്നുപോയവരെ പിണറായി അത് ഓര്‍മ്മിപ്പിച്ചു. കെ വി സുധീഷിനെ അച്ഛന്‍റെയും അമ്മയുടേയും മുന്നിലിട്ട് വെട്ടിക്കൊന്നവര്‍, അ‍ഴിക്കോടന്‍ രാഖവനെ കൊന്നവര്‍, ഇ പി ജയരാജനെയും പി ജയരാജനെയും കൊല്ലാന്‍ ആളെവിട്ടവര്‍ ഇ‍വരെല്ലാം കൂടിയങ്ങ് തകര്‍ക്കാന്‍ നോക്കിയാല്‍ തകര്‍ന്ന് പോകുന്നതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പിണറായി ചൂണ്ടികാട്ടി.

ഇ പി യെ കൊല്ലാന്‍ ആളെ വിട്ടവര്‍ കണ്ണൂരില്‍ നിരാഹാരം കിടക്കുന്നതിന്‍റെ രാഷ്ട്രീയം കേരളീയ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. സിപിഐഎമ്മിന്‍റെ ജനകീയാടിത്തറയാണ് ഇക്കൂട്ടര്‍ ഭയപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി.

എല്ലാ വിധ ആക്രമണങ്ങളേയും ചെറുത്തുതോല്‍പ്പിക്കാന്‍ ശേഷിയുളള പ്രസ്ഥാനമാണ് സിപിഐഎം. പിറന്നു വീണ നാള്‍ മുതല്‍ ഭരണകൂടത്തിന്‍റെയും പ്രതിലോമശക്തികളുടെയും ആക്രമണത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്നും പിണറായി വിജയന്‍ ചൂണ്ടികാട്ടി.

പിണറായിയുടെ പ്രസംഗം പൂര്‍ണരൂപത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News