ലോക സാംസ്കാരിക ചരിത്രത്തെ ത്രസിപ്പിച്ച ബീറ്റില്‍സ്; നാല്‍വര്‍ സംഘം ഇന്ത്യയെ പുളകമണിയിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ ലോക സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന നാമമാണ് ‘ബീറ്റിൽസ്’.
കാലം അടയാളപ്പെടുത്തിയ ‘ബീറ്റിൽസ്’ എന്ന പ്രകാശം പരത്തിയ നാൽവർ സംഘം ഇന്ത്യയിൽ എത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു.

ഇംഗ്ലണ്ടിലെ ലിവർപൂൾ സ്വദേശികളായ ജോൺ ലെനൺ, പോൾ മക്കാർട്ടിനി, ജോർജ് ഹാരിസൺ, റിംഗോ സ്റ്റാർ എന്നിവർ സംഗീതലോകത്ത് പതിപ്പിച്ച മായാത്ത മുദ്രകൾ വിസ്മയത്തോടും ആദരവോടും കൂടിയേ സംഗീത പ്രേമികൾക്ക് നോക്കി കാണാൻ ആകു.

‘ വിവിധ കഴിവുകളുള്ള പ്രതിഭകൾ ഒത്തൊരുമിച്ചാൽ ലോകം അവർക്ക് സ്വന്തമാകുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു… ലിവർപുളിലെ കവേർൺ ക്ലബ്ബിൽ പരിപാടി നടത്തിയ സംഘത്തിന്റെ പ്രകടനം കണ്ട ബ്രയാൻ എപ്സ്റ്റീനാണ് വിശ്വവിഖ്യാതമായ ഗായകസംഘമായി ആ ചെറുപ്പക്കാരെ വാർത്തെടുത്തത്.

ബ്രിട്ടന്റെ സംഗീത ചരിത്രത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായി മാറി അവർ, അവരുടെ പാട്ടുകൾ. പത്രമാധ്യമങ്ങൾ പോലും ആ പ്രതിഭാസത്തെ ബീറ്റീൽസ് മാനിയ എന്ന് വിളിച്ചു . പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾ ബീറ്റിൽസ് ശാന്തത തേടി എത്തിയത് ഇന്ത്യയിലാണ് .

ബീറ്റിൽസിന്റെ ആത്മീയ ഗുരു മഹർഷി മഹേഷ് യോഗിയുടെ കീഴിൽ യോഗ അഭ്യസിച്ച ബീറ്റിൽസ് താരങ്ങൾ ഋഷികേശിലെ മഹർഷിയുടെ ആശ്രമത്തിലായിരുന്നു രണ്ട് മാസം ചിലവഴിച്ചത്. ഒരു തലമുറയുടെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും ചിറകിലേറ്റിയ ‘ബീറ്റിൽസ്’ എന്ന വിശ്വവിഖ്യാത സംഗീതക്കൂട്ടായ്മക്ക് ചരിത്രത്തിലും സംഗീതത്തിലും മരണമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here