സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നിലപാട് അപലപനീയം; സുധാകരന്‍റെ നിരാഹാര പന്തലിൽ ആർഎസ്എസ് നേതാക്കള്‍ പങ്കെടുക്കന്നത് ഗാന്ധിജിയെ അപമാനിക്കലല്ലേ; സിപിഐഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി

കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ വധത്തെ തുടർന്ന് സർക്കാർ വിളിച്ച് ചേർത്ത സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫിന്റെ നിലപാട് അപലപനീയവും, നാടിനോട് കാണിച്ച അപരാദ വുമാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി. കെ.സുധാകരന്റെ നിരാഹാര പന്തലിൽ ആർ എസ് എസ് നേതാവായ വത്സൻ തില്ലങ്കേരി സന്ദർശനം നടത്തിയത് ബി ജെ പി കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാണെന്നും സി പി ഐ എം .

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സമാധാനയോഗം കോൺഗ്രസ് ബഹിഷ്കരിച്ച നടപടി ശരിയായില്ലെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി. തികച്ചും ബാലിശമായ കാരണം പറഞ്ഞു കൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് സമാധാനയോഗം ബഹിഷ്കരിച്ചത്. ആദ്യം സമാധാനയോഗത്തിൽ കെ.കെ രാഗേഷ് എം.പിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് യോഗം ബഹിഷ്കരിച്ചത്. പിന്നീടവർ പ്രഖ്യാപിച്ചത് സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ യോഗ പങ്കാളിത്തമാണ് ബഹിഷ്കരണ കാരണമെന്നാണ്. ഇന്ത്യയിൽ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകം മഹാത്മാ ഗാന്ധിജിയുടേതാണ് ഈ കൊലപാതക രാഷ്ട്രീയം കോൺഗ്രസ് പിന്നീട് ഏറ്റെടുക്കുകയായിരുന്നുവെന്ന് പി.ജയരാജൻ പറഞ്ഞു.

മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ആർ എസ് എസുകാർ കോൺഗ്രസ് നടത്തുന്ന നിരാഹാര സമരപന്തലിൽ എത്തിയത് വളരെ ചർച്ചയായിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ ആർ എസ് എസ് നടത്തുന്ന ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് വത്സൻ തില്ലങ്കേരിയാണെന്ന് സി പി ഐ എം പറഞ്ഞിരുന്നു. എന്നാൽ സുധാകരൻ നടത്തുന്ന നിരാഹാര പന്തലിൽ ഗാന്ധിജിയുടെ വലിയ ചുമർചിത്രം വെച്ചിട്ടുണ്ട്.

ആർ എസ് എസ് കോൺഗ്രസ് ബന്ധമാണ് ഇവിടെ വരച്ചു കാണിക്കുന്നത്. ആർ എസ് എസ് കോൺഗ്രസ് ബന്ധമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ സമാധാന നീക്കങ്ങളെ തകർക്കുന്ന കോൺഗ്രസ് നയങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചരണങ്ങൾ തുറന്നു കാട്ടിക്കൊണ്ടുള്ള പ്രചരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News