കേരളത്തില്‍ എതിരാളികള്‍ കൊലപ്പെടുത്തിയ 577 കമ്യൂണിസ്റ്റുകളെക്കൂടി കാണേണ്ടവര്‍ കാണണം; സംഘടിത ആക്രമണങ്ങള്‍ക്ക് കോടിയേരിയുടെ മറുപടി

കേരളത്തില്‍ സിപിഐഎമ്മിനെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മറുപടി. എതിരാളികളുടെ കൊലക്കത്തികള്‍ 577 പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനെടുത്ത കാര്യം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

216 പേരെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് ആണെങ്കില്‍ 250 ലേറെപ്പേരുടെ ജീവനെടുത്തത് കോണ്‍ഗ്രസുകാരാണ്. മറ്റുള്ളവരെ പൊലീസും മുസ്ലിംലീഗും എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളാണെന്ന കാര്യവും ആരും മറക്കരുത്.

രക്തസാക്ഷിത്വം വരിച്ചിട്ടുള്ള ധീരന്‍മാരുടെ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇത്രയേറെപ്പേരുടെ ജീവന്‍ എതിരാളികള്‍ കവര്‍ന്നെടുത്തിട്ടുള്ള ഒരു പാര്‍ട്ടിയെനോക്കി നിങ്ങള്‍ കൊലയാളികളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ അത് കേരള ജനത വിശ്വസിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ പതാക ഉയര്‍ന്ന വേദിയിലാണ് കോടിയേരി പാര്‍ട്ടിക്കെതിരായ സംഘടിത ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കോടിയേരിയുടെ പ്രസംഗം പൂര്‍ണരൂപത്തില്‍ കാണാം


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News