ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പുരുഷ – വനിതാ ടീമുകള്‍ക്ക് മിന്നുന്ന ജയം

ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കേരളത്തിന്റെ പുരുഷ – വനിതാ ടീമുകള്‍ക്ക് മിന്നുന്ന ജയം. നിലവിലെ ജേതാക്കളായ പുരുഷ ടീം നേരിട്ടുളള മൂന്ന് സെറ്റുകള്‍ക്ക് രാജസ്ഥാനേയും, വനിതകള്‍ തെലങ്കാനയേയും പരാജയപ്പെടുത്തി.

സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ സ്റ്റേഡിയത്തില്‍ എത്തിയ കേരളത്തിന്റ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു പുരുഷ ടീമിന്റെ പ്രകടനം. ആദ്യ സെറ്റില്‍ രാജസ്ഥാന് പിടിച്ചു നില്‍ക്കാനായെങ്കിലും തുടര്‍ന്നുളള സെറ്റുകളില്‍ അടിപതറി. 25 – 20, 25 – 13, 25 – 13 പോയിന്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ കേരളം മത്സരം സ്വന്തമാക്കി.

നായകന്‍ ജെറോം വിനീതും അജിത്‌ലാലും അഖിനും കളം നിറഞ്ഞു കളിച്ചതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. ആദ്യ മത്സരത്തിനിറങ്ങിയ വനിതകള്‍ക്ക് മുന്നില്‍ തെലങ്കാന പരാജയമറിഞ്ഞു.

ആദ്യ രണ്ട സെറ്റ് അനായാസം സ്വന്തമാക്കിയ കേരളം, മൂന്നാം കളിയില്‍ ഇഞ്ചോടിഞ്ച് പൊരുതി ജയിച്ചു കയറി. 25 – 23 നായിരുന്നു മൂന്നാം സെറ്റിലെ വിജയം. (25-16, 25-14, 25-23).

ആദ്യ കളിയില്‍ തന്നെ നേരിട്ടുളള മൂന്ന് സെറ്റുകള്‍ക്ക് ജയം സ്വന്തമാക്കിയ പുരുഷ – വനിതാ ടീമുകള്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാവും ഇന്ന് കളത്തിലിറങ്ങുക. പുരുഷ ടീം ആന്ധ്രയേയും വനിതകള്‍ ഉത്തര്‍പ്രദേശിനേയും നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News