തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ക്ലാസന്‍ താരമായി

ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തകര്‍പ്പന്‍ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ടു പ​ന്ത് ശേ​ഷി​ക്കെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​തി​ഥേ​യ​ർ മ​റി​ക​ട​ന്നു. 30 പ​ന്തി​ൽ​നി​ന്ന് 69 റ​ണ്‍​സ് നേ​ടി​യ ക്ലാ​സ​ന്‍റെ തകര്‍പ്പന്‍ ബാ​റ്റിം​ഗാ​ണ് ആതിഥേയര്‍ക്ക് കരുത്തായത്.

ഇ​തോ​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​യി. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച കേ​പ്ടൗ​ണി​ലാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തേ​തും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തു​മാ​യ മ​ത്സ​രം.

മ​നീ​ഷ് പാ​ണ്ഡ(48 പ​ന്തി​ൽ 79) എം.​എ​സ് ധോ​ണി (28 പ​ന്തി​ൽ 52) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഇന്ത്യ 188/4 എ​ന്ന ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക്ലാ​സ​ൻ-​ഡു​മി​നി സ​ഖ്യമാണ് കരുത്തായത്. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 93 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ഴു സി​ക്സ​റും മൂ​ന്നു​ബൗ​ണ്ട​റി​ക​ളും ക്ലാ​സ​ൻ പ​റ​ത്തി. ഡു​മി​നി 40 പ​ന്തി​ൽ​നി​ന്ന് 64 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു.

ഇന്ത്യന്‍ റിസ്റ്റ് സ്പി​ന്ന​ർ യു​സ്വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ നാ​ലോ​വ​റി​ൽ 64 റ​ണ്‍​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here