നവാസ് ഷെരീഫിന് വീണ്ടും സുപ്രീം കോടതിയുടെ പ്രഹരം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും സുപ്രീംകോടതിയുടെ കനത്ത പ്രഹരം. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സുപ്രീം കോടതി ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം വഹിക്കുന്നതില്‍നിന്നും ഷെരീഫിനെ അയോഗ്യനാക്കി.

ദേശീയ അസംബ്ലിയിലേക്കും സെനറ്റിലേക്കും കടന്നുവരുന്നതിനുള്ള ഷെരീഫിന്റെ സാധ്യതകള്‍ കൂടിയാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരമാണ് നടപടി.

പാനമ പേപ്പേഴ്‌സ് വിവാദമാണ് ഷെരീഫിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ തിരിച്ചടിയുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News