ബോളിവുഡ് താരറാണി പ്രീതി സിന്‍റയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ കാമുകന്‍ കുടുങ്ങും

ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു ഒരുകാലത്ത് പ്രീതി സിന്‍റ. അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മറ്റ് പലമേഖലകളിലും പ്രീതി താരമാണ്.

പ്രീതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ കാമുകന്റെ കുരുക്ക് മുറുകുന്നു. പ്രീതിയുടെ കാമുകനായിരുന്ന നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

2014 മെയ് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഐപിഎല്‍ മത്സരം നടക്കുന്നതിനിടെ വാഡ പ്രീതിയെ പരസ്യമായി ചുംബിക്കാന്‍ ശ്രമിച്ചു. ശക്തമായി പ്രതികരിച്ച പ്രീതി പരാതിയും നല്‍കുകയായിരുന്നു. പ്രീതിയുടെ നേതൃത്വത്തിലുള്ള ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സ് ഇലവന്റെ സഹ ഉടമസ്ഥന്‍ കൂടിയാണ് നെസ് വാഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News