കണ്ണൂരില്‍ സമാധാനയോഗത്തിന് ശേഷവും ആക്രമണം അഴിച്ചുവിട്ട് ആര്‍എസ്എസ്; സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: അഴീക്കോട് തെക്കുഭാഗം സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

ഓഫീസിന് നേരെ ആക്രമികള്‍ ബോംബ് എറിയുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചറുകളെല്ലാം പൂര്‍ണമായി തകര്‍ന്നു. ഓഫീസിനു നേരെ ബോംബറിഞ്ഞ ശേഷം അക്രമികള്‍ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

ഇന്നലെ നടന്ന സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ആര്‍എസ്എസ് ഇങ്ങനെയൊരു അക്രമം അഴിച്ചു വിട്ടത്. ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന നിലപാടുമായാണ് ആര്‍എസ്എസ് മുന്നോട്ട് പോകുന്നതെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം പറയുന്നു.

തെക്കുംഭാഗത്തിന് സമീപമുള്ള പൂതപ്പാറ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും കഴിഞ്ഞ ദിവസം ആര്‍എസ്എസുകാര്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News