ഇത് ബലാത്സംഗ കേസല്ല; ഹാദിയ-ഷെഫിന്‍ വിവാഹം നടന്നത് പരസ്പര സമ്മതതോടെയാണെന്ന് സുപ്രീംകോടതി; അശോകന് കോടതിയില്‍ തിരിച്ചടി

ദില്ലി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം പരസ്പര സമ്മതതോടെയാണ് നടന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.

ഇത് ബലാത്സംഗ കേസല്ല. വിവാഹത്തിലൂടെ ഹാദിയെ സിറിയിലേയ്ക്ക് കടത്താന്‍ പദ്ധതി ഉണ്ടായിരുന്നുവെന്ന് ആരോപണത്തിന് അച്ഛന്‍ അശോകനോട് വിശദീകരണം നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹാദിയ എളുപ്പത്തില്‍ വഴി തെറ്റിപ്പോകാന്‍ സാധ്യതയുള്ള പെണ്ണെന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞു.

ഹാദിയ കേസില്‍ അച്ഛന്‍ അശോകന്റെ വാദമാണ് ഇന്ന് സുപ്രീംകോടതിയില്‍ പ്രധാനമായും നടന്നത്. മകള്‍ ഹാദിയെ എളുപ്പത്തില്‍ മനസ് മാറ്റാന്‍ കഴിയും. അക്കാരണത്താല്‍ വഴി തെറ്റിപ്പോകാന്‍ സാധ്യതയുള്ള പെണ്‍കുട്ടിയാണന്നും അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ധിവാന്‍ പറഞ്ഞു.

എന്നാല്‍ അതുകൊണ്ട് മാത്രം ഒരു വിവാഹം റദാക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചു. ഹാദിയഷെഫിന്‍ ജഹാന്‍ വിവാഹം പരസ്പര സമ്മതതോടെയാണ് നടന്നത്. ഇത് ബലാത്സംഗ കേസല്ല. അത് കൊണ്ട് തന്നെ പങ്കാളികള്‍ക്ക് ഇടയിലെ സമ്മത്വത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

മകളെ മുസ്ലീമാക്കി സിറിയിലേയ്ക്ക് കടത്താനായിരുന്നു ശ്രമമെന്ന് വാദത്തേയും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. മറ്റൊരു രാജ്യത്തേയ്ക്ക് കടത്താനായിരുന്നു ശ്രമമെങ്കില്‍ ഇടപെടേണ്ടത് പോലീസാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ അതാത് സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഭര്‍ത്താവിനൊപ്പം പോകണമെന്നാവശ്യപ്പെട്ട് ഹാദിയ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ അച്ഛനും അശോകനും എന്‍ഐഎയ്ക്കും സുപ്രീംകോടതി അനുമതി നല്‍കി. ഒരാഴ്ച്ചകം മറുപടി നല്‍കണം. മാര്‍ച്ച് 8 ന് കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel