‘പ്രിയപ്പെട്ട നീരവ് മോദി, കടത്തെ ഓര്‍ത്ത് വിഷമിക്കേണ്ട, മല്യ സാറിന്റ കടം വീട്ടിയ ശേഷം താങ്കളുടെ കടവും ഞങ്ങള്‍ വീട്ടിക്കൊള്ളാം’; വൈറലായി ഒരു ദേശഭക്തന്റെ കത്ത്

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

അത് ഇങ്ങനെ:

പ്രിയപ്പെട്ട നീരവ് മോദി,

എവിടെ ആണെങ്കിലും സന്തോഷമായിരിക്കണം. വീണ്ടും വീണ്ടും നല്ല നേട്ടങ്ങള്‍ ഉണ്ടാക്കണം. പിന്നെ കടത്തിന്റെ കാര്യം ഒന്നും ഓര്‍ത്ത് വിഷമിക്കരുത്. അതൊക്കെ ബാങ്കുകാര്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും 50ഉം 100ഉം വച്ച് പിടിച്ചോളും.

ഇപ്പോള്‍ ഞങ്ങള്‍ വിജയ് മാല്ല്യാ സാറിന്റെ കടം വീട്ടിക്കൊണ്ടിരിക്കയാണ്. അത് കഴിഞ്ഞ് താങ്കളുടെ കടവും വീട്ടിക്കൊള്ളാം. ഇതൊക്കെ ഞങ്ങള്‍ക്ക് ഒരു ശീലമാണ്.

ചിലപ്പോള്‍ തോന്നും, ഞങ്ങള്‍ കഷ്ടപ്പെടുന്നത് തന്നെ താങ്കളെപ്പോലെ ഉള്ള വലിയ വലിയ ആള്‍ക്കാരുടെ കടം തീര്‍ക്കാന്‍ ആണെന്ന്.

താങ്കള്‍ യാതൊരു കാരണവശാലും വിഷമിക്കരുത്. താങ്കള്‍ അടിച്ചുമാറ്റിയ ഓരോ ചില്ലിക്കാശും പലിശ സഹിതം ഞങ്ങള്‍ തിരിച്ചടച്ച് ദേശവാസികളായ ഞങ്ങള്‍ ദേശഭക്തന്‍മാര്‍ എന്ന പേര് സമ്പാദിക്കും.

എന്ന് ഒരു ദേശഭക്തന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here