ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യയുടെ വജ്രായുധങ്ങളായിരുന്ന ഭുവിയും ബുംറയും ത്രിരാഷ്ട്ര ടി20 യില്‍ കളിക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടുത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സ്വന്തമാക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ വിദേശ പിച്ചുകളില്‍ തോല്‍വികളുടെ ഘോഷയാത്ര നടത്താറുള്ള ടീം ഇന്ത്യ ഇക്കുറി ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഏകദിനത്തില്‍ ആതിഥേയരെ നാണംകെടുത്തി പരമ്പര പിടിച്ചെടുത്തു. ടി ട്വന്റിയിലും വിജയപ്രതീക്ഷയിലാണ്. ബൗളര്‍മാരുടെ അത്ഭുത പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പടയോട്ടത്തിന്റെ പ്രധാനകാരണം.

ചാഹലും കുല്‍ദീപുമാണ് തകര്‍ത്തെറിഞ്ഞ് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശവക്കുഴി ഒരുക്കിയതെങ്കിലും ബുംറയും ഭുവിയും നല്‍കിയ സംഭാവന ചെറുതല്ല. അക്ഷരാര്‍ത്ഥത്തില്‍ സന്ദര്‍ശകരെ വിറപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

എന്നാല്‍ ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇരുവരും ഇന്ത്യന്‍ ജെഴ്‌സി അണിയില്ലെന്ന് വാര്‍ത്തകളാണ് പുറത്തുവരുന്നത്. അടുത്തമാസം ആറിന് ശ്രീലങ്കയിലാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. ബംഗ്ലാദേശാണ് മൂന്നാമത്തെ ടീം.

വിശ്രമമില്ലാതെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് അമിതഭാരമാകുമെന്നും പരിക്കിന് സാധ്യത വര്‍ധിപ്പിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിക്കാനുള്ള നീക്കത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News