‘എനിക്ക് നേരെയും അതിക്രമം വന്നപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്’; അഡാര്‍ ലൗ നടി പറയുന്നു

തിരുവനന്തപുരം: തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ജിപ്‌സ ബീഗം കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ, വിഷയത്തില്‍ തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ജിപ്‌സ നന്ദി രേഖപ്പെടുത്തുന്നു.


ജിപ്‌സയുടെ വാക്കുകള്‍:

സ്ത്രീ സുരക്ഷാ ദിവസവും നിരവധി തവണ നാം കേള്‍ക്കുന്ന വാക്ക്……………

പലപ്പോഴും ആ വാക്കിന്റെ ഗൗരവം എന്തെന്ന് മനസ്സിലായിട്ടില്ല. ഒരു പക്ഷേ ചങ്കൂറ്റത്തോടെ കാര്യങ്ങളെ നേരിടുന്നതു കൊണ്ട് ആവാം ഒരു തവണ പോലും അരക്ഷിതാവസ്ഥ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ കൂടെയുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്നതായി കണ്ടിരുന്നു.

എനിക്ക് നേരെയും അതിക്രമം വന്നപ്പോഴാണ് അതിന്റെ ഗുരവവും ആഴവും എനിക്കും മനസിലായത്. നിയമം കൊണ്ട് മാത്രം ഇത്തരക്കാന്നു നേരിടുക എന്നത് സാധ്യവുമല്ല.

അനീതി ഉണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ അദൃശ്യമായ കരങ്ങള്‍ ഉണ്ടാവുക. അത് ലോകത്തിന്റെ നീതിയുമാണ്. ഇത്തവണ ആ കരങ്ങള്‍ എന്നെ സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളാണ്.

ഞാന്‍ കുറ്റവാളിയോട് പറയാന്‍ തീരുമാനിച്ച കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയാന്‍ കേരളത്തിലെ ആര്‍ജവമുള്ള മാധ്യമങ്ങള്‍ തയ്യാറായി. വാര്‍ത്തക്കുപരി കുറ്റകൃത്യവാസനയുള്ള ഒരു സമൂഹത്തിനുള്ള സന്ദേശം കൂടി ആയിരുന്നു എന്റെ FB പോസ്റ്റ്..

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശുഹൈബ് വധം അടക്കമുള്ള വിഷയങ്ങള്‍ക്കിടയിലും ഗൗരവമായി തന്നെ എന്റെ ചെറിയ സങ്കടത്തിനെ നല്ല വാര്‍ത്തയായി അവതരിപ്പിച്ച എന്റെ എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു…

ഒപ്പം എന്നെ പിന്‍തുണച്ച എല്ലാ നല്ലവരായ എന്റെ f b friends നും ഒരായിരം നന്ദി………

എന്ന്
നിങ്ങളുടെ സ്വന്തം
ജിപ്‌സാ ബീഗം സദഫ്

‘എന്റെ നഗ്‌നചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മാന്യനോട് ഒന്നേ പറയാനുള്ളു’; തുറന്നടിച്ച് അഡാര്‍ ലൗ നടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News