ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ്; റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയും മകനും അറസ്റ്റില്‍

ദില്ലി: ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്ന് കേസില്‍ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകന്‍ രാഹുലിനെയും സിബിഐ അറസ്റ്റ് ചെയ്തു.

ബാങ്ക് ഒഫ് ബറോഡ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കോത്താരിക്ക് പുറമേ ഭാര്യയും റോട്ടാമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ സാധന കോത്താരി, മകന്‍ രാഹുല്‍ കോത്താരി, ബാങ്ക് ഒഫ് ബറോഡയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

പലിശ സഹിതം ഏഴ് ബാങ്കുകള്‍ക്ക് 3695 കോടി രൂപയാണ് വിക്രം കോത്താരി നല്‍കാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel