അക്രമ രാഷ്ട്രീയത്തിനെതിരെ നിരാഹാരം കിടക്കാന്‍ കെ.സുധാകരന് എന്ത് യോഗ്യത?; സുധാകരന്റെ നിര്‍ദേശത്താല്‍ വെടിയേറ്റു മരിച്ച നാല്‍പ്പാടി വാസുവിന്റെ കുടുംബം ചോദിക്കുന്നു

കണ്ണൂര്‍: അക്രമ രാഷ്ട്രീയത്തിനെതിരെ നിരാഹാരം കിടക്കാന്‍ കെ.സുധാകരന് എന്ത് യോഗ്യതയാണുള്ളതെന്ന് നാല്‍പ്പാടി വാസുവിന്റെ കുടുംബം.

1993 മാര്‍ച്ച് 4ന് കെ.സുധാകരന്റെ ഗണ്‍മാനാണ് നാല്‍പ്പാടി വാസുവിനെ വെടിവെച്ച് കൊന്നത്. അതിന് നിര്‍ദേശം നല്‍കിയത് താന്‍ തന്നെയാണെന്ന് കെ.സുധാകരന്‍ പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.

നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും അനുഭവിക്കുകയാണ് നാല്‍പ്പാടി വാസുവിന്റെ കുടുംബം. തീരാ ദുഃഖമായി ഇന്നും പലരുടെയും മനസ്സില്‍ ജീവിക്കുന്ന ഊര്‍ജ്ജസ്വലനായ രക്തസാക്ഷിയാണ് നാല്‍പ്പാടി വാസു.

നാല്‍പ്പാടി വാസുവും സംഘവും തന്നെ ആക്രമിച്ചുവെന്നും ഈ സമയത്താണ് വെടി വെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് സുധാകരന്റെ വാദം.

വെടിയുയര്‍ത്താന്‍ നിര്‍ദേശം നല്‍കിയത് താന്‍ തന്നെയാണെന്ന് കെ.സുധാകരന്‍ പല വേദികളിലും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ നാല്‍പ്പാടി വാസുവും കൂടെയുണ്ടായിരുന്ന 4 പേരും അമ്പലത്തില്‍ ഉത്സവം കാണാന്‍ വാഹനത്തിനായി ബാബുവിന്റെ ചായക്കടയില്‍ കാത്തിരിക്കുകയായിരുന്നു.

മുന്നോട്ട് പോയ സുധാകരന്റെ വാഹനം തിരിച്ചു വന്ന് ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ചായക്കടക്കാരന്‍ ബാബു പറയുന്നു.

മരണ വാര്‍ത്ത ഓര്‍ക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ സഹോദരന്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണെന്ന് രാജന്‍ പറയുന്നു. ഭരണകൂടത്തെ കൂട്ടുപിടിച്ചാണ് കെ.സുധാകരന്‍ ഈ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ കെ.സുധാകരന്‍ ഇന്നും ഒരു കൊലപാതകിയാണെന്ന് നാല്‍പ്പാടി വാസുവിന്റെ കുടുംബം ആവര്‍ത്തിച്ചു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here